കണ്ണൂർ: എസ്.എൻ കോളേജ് റിട്ട. പ്രൊഫസറും ഗ്രന്ഥകാരനുമായ എ.ഒ. തോമസ് ആലുക്കൽ (95) നിര്യാതനായി. എറണാകുളത്തെ കാലടിയാണ് സ്വദേശമെങ്കിലും വിരമിച്ച ശേഷം കണ്ണൂർ താളിക്കാവ് റോഡിലെ ‘ആലൂക്കൽ’ ഹൗസിൽ താമസമാക്കുകയായിരുന്നു. കോട്ടയം പാലാ സെന്റ് തോമസ് കോളേജ്, കോഴിക്കോട് ദേവഗിരി കോളേജ്, കൊല്ലം എസ്.എൻ കോളേജ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. രസതന്ത്രവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കേരള, കാലിക്കറ്റ് സർവകലാശാലകളിൽ കെമിസ്ട്രി പി.ജി ബോർഡ് ചെയർമാനും പരീക്ഷാബോർഡ് അംഗവും, ശ്രീകണ്ഠപുരം എസ്.ഇ.എസ്, പിലാത്തറ സെന്റ് ജോസഫ് കോളേജുടെ സ്ഥാപക ബോർഡ് അംഗവും കാലിക്കറ്റ് സർവകലാശാലയുടെ ഫാക്കൽറ്റി ഒഫ് സയൻസ് അംഗവുമായിരുന്നു.
ഭാര്യ: അന്ന തോമസ് (കോതമംഗലം ചക്കിയത്ത് കുടുംബാംഗം). മക്കൾ: ഡോ. ജയൻ തോമസ്, ഡോ. രാജൻ തോമസ്, ഡോ. ആൻമേരി (പറവൂർ), പ്രിയ ബെന്നി (ചെന്നൈ). മരുമക്കൾ: ഗീത ജയൻ മാണിക്കനാംപറമ്പിൽ, മീമി രാജൻ അയ്യന്നാട്ടുപാറയിൽ, ഡോ. പി.കെ. കുഞ്ചെറിയ പുത്തൻപുരയ്ക്കൽ (പറവൂർ), ബെന്നി ജോൺ എടപ്പാട്ട് തയ്യിൽ (പ്രിൻസിപ്പൽ കമ്മിഷണർ, ഇൻകംടാക്സ്, ചെന്നൈ). സംസ്കാരം ഇന്ന് രാവിലെ പത്തിന് ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ.