കോഴിക്കോട് : വീട് വിട്ട് ഇറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതി പീഡനത്തിന് ഇരയായി. കോഴിക്കോട് ചേവായൂരിലാണ് സംഭവം. വീട്ടുകാരുമായി വഴക്കുണ്ടാക്കി വീട് വിട്ടിറങ്ങിയ യുവതിയെ പരിചയം സ്ഥാപിച്ച് പ്രതികൾ നിർത്തിയിട്ട ബസിൽ വച്ചാണ് പീഡിപ്പിച്ചത്. സംഭവത്തിൽ കുന്നമംഗലം സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ വാഹനത്തിൽ കയറ്റി കൊട്ടംപറമ്പ് എന്ന സ്ഥലത്തെത്തിച്ച് ഒഴിഞ്ഞ ബസിൽ കയറ്റിയാണ് പീഡനത്തിരയാക്കിയത്. പിന്നീട് യുവതിയെ ഓട്ടോ സ്റ്റാൻഡിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. ഒരാൾ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു.