fff

അബുജ : നൈജീരിയയിൽ തോക്കുധാരികളായെത്തിയ അജ്ഞാത സംഘം റസിഡൻഷ്യൽ സ്‌കൂൾ വളഞ്ഞ് 140 വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച ഖദുന പട്ടണത്തിലെ ബെഥൽ ബാപ്റ്റിസ്റ്റ് ഹൈസ്‌കൂൾ ഹോസ്റ്റലിലാണ് സംഭവം നടന്നത്. വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ കഴിഞ്ഞ ഡിസംബറിനു ശേഷം ഇത് പത്താമത്തെ തവണയാണ് സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ കൂട്ടമായി തട്ടിക്കൊണ്ടുപോകുന്നത്. 80 ഓളം വിദ്യാർഥികൾ താമസിച്ചുപഠിക്കുന്ന സ്‌കൂളിൽ രാത്രി 11 മണിയോടെയത്തിയ സംഘം പുലർച്ചെ നാലുമണിയോടെയാണ് വിദ്യാർഥികളുമായി അജ്ഞാത കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു.

ഒരു വനിത അദ്ധ്യാപികയുൾപെടെ 26 പേർ രക്ഷപ്പെട്ടു. സംഭവമറിഞ്ഞെത്തിയ പൊലീസും സൈന്യവും രക്ഷാ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.