തിരുവനന്തപുരം/ കോഴിക്കോട്: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും കരിപ്പൂരിലും സ്വർണവേട്ട. രണ്ടിടത്തുമായി മൂന്നരക്കിലോ സ്വർണം പിടികൂടി. തിരുവനന്തപുരത്ത് നിന്ന് 1.5 കിലോ സ്വർണമാണ് പിടികൂടിയത്.
ഷാർജയിൽ നിന്ന് എത്തിയ വിമാനത്തിലെ യാത്രക്കാരനായ കോട്ടയം സ്വദേശി അനന്തുവിനെ ഡി.ആർ.ഐ പിടികൂടി. വിമാനത്തിൽ അനന്തു ഇരുന്ന സീറ്റിന് അടിയിലാണ് സ്വർണം കണ്ടെത്തിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രണ്ട് കിലോ സ്വർണമാണ് പിടികൂടിയത്. ബഹറിനിൽ നിന്നെത്തിയ കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി റഷീദ് കുടുങ്ങളോത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാലിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 90 ലക്ഷം രൂപ വില വരുമെന്ന് ഡി.ആർ.ഐ വൃത്തങ്ങൾ പറഞ്ഞു.