ന്യൂഡൽഹി : കൊവിഡിനെ തുടർന്ന് മാറ്റിവച്ച ജെ ഇ ഇ മെയിൻ പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. മൂന്നാം സെഷൻ പരീക്ഷ ഈ മാസം ഇരുപതാം തീയതി മുതൽ ആരംഭിക്കും. 25 വരെയാണ് പരീക്ഷകൾ നടത്തുക. നാലാം സെഷൻ പരീക്ഷകൾ ഈ മാസം ഇരുപത്തിയേഴിന് ആരംഭിക്കും, ഓഗസ്റ്റ് രണ്ടുവരെയാണ് നാലാം സെഷൻ പരീക്ഷകൾ. കൊവിഡിനെ തുടർന്ന് ഇനിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനാവാത്തവർക്ക് അതിനുള്ള അവസരവുമുണ്ടാവും. ഇന്ന് മുതൽ എട്ടാം തീയതിവരെ മൂന്നാം മൂന്നാം സെഷൻ പരീക്ഷക്ക് അപേക്ഷിക്കാം. നാലാം സെഷൻ പരീക്ഷയ്ക്ക് ഇനിയും അപേക്ഷിക്കാത്തവർക്ക് ഒൻപതാം തീയതി മുതൽ പന്ത്രണ്ട് വരെ അപേക്ഷിക്കാനാവും.