ന്യൂഡൽഹി: ഭീമ കൊറോഗാവ് കേസില്‍ ജയിലില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷിനേതാക്കൾ. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനര്‍ജി, എന്‍.സി.പി നേതാവ് ശരത് പവാര്‍ എന്നിവർ ഉൾപ്പടെ പത്ത് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ഭീമ കൊറേഗാവ് കേസിൽ കസ്റ്റഡിയിലിരിക്കെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ മരണപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.
ഭീമ കൊറേഗാവ് കേസിലും രാഷ്ട്രീയ പ്രേരിതമായ മറ്റ് കേസുകളിലും അകപ്പെട്ട് യു.എ.പി.എ ചുമത്തി ജയിലിലടച്ചിരിക്കുന്നവരെ ജയില്‍മോചിതരാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. സ്റ്റാന്‍ സ്വാമിക്കെതിരെ വ്യാജ കേസുകള്‍ ചുമത്തിയതില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കൾ സ്റ്റാന്‍ സ്വാമിക്ക് ലഭിച്ചത് മനുഷ്യത്വ രഹിതമായ പരിഗണനയാണെന്ന് ആരോപിച്ചു.
ഭീമാ കൊറെഗാവ് കേസില്‍ വിചാരണ കാത്ത് കഴിയവെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ മരിച്ചത്. ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി നല്‍കിയ ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെ ആയിരുന്നു അന്ത്യം. ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം മാറ്റിവെച്ച ജസ്യൂട്ട് പുരോഹിതനായ സ്റ്റാന്‍ സ്വാമിയെ മാവോവാദി ബന്ധം ആരോപിച്ച് ഒക്ടോബറിലാണ് ദേശീയ അന്വേഷണ ഏജന്‍സി (എൻ.ഐ.എ) അറസ്റ്റുചെയ്തത്.
Opposition leaders including Congress' Sonia Gandhi, NCP's Sharad Pawar, TMC's Mamata Banerjee & others write to President Ram Nath Kovind urging him "to direct GoI to act against those responsible for foisting false cases on Bhima Koregaon accused Stan Swamy," who died y'day pic.twitter.com/sBuJqH4dfA
— ANI (@ANI) July 6, 2021