sslc

തിരുവനന്തപുരം : ഈ വർഷത്തെ എസ് എസ് എൽ സി ഫലം ജൂലായ് 15ന് പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനത്തിനുള്ള അവസാന വട്ട ജോലികൾ പുരോഗമിക്കുകയാണ്. ടാബുലേഷൻ ജോലികൾ കഴിഞ്ഞാലുടൻ ഫലപ്രഖ്യാപനം നടത്തുന്നതിനായി പരീക്ഷാ ബോർഡ് അംഗീകാരം നൽകും. അതേസമയം ഇക്കുറി ഗ്രേസ് മാർക്കിനെ കുറിച്ചുള്ള തീരുമാനത്തിൽ പ്രതിഷേധം പുകയുകയാണ്. എൻ.സി.സി, സ്‌കൗട്ട്സ് എന്നിവർക്ക് ഗ്രേസ്മാർക്ക് മുൻ വർഷത്തേ പോലെ നൽകണമെന്നാണ് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും ആവശ്യം. ഇക്കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല.