make-over-

മോഡിഫിക്കേഷൻ വാഹനങ്ങളിൽ നടത്തി തൃപ്തിയടയുന്നവരാണ് ഏറെയും എന്നാൽ സ്വന്തം ശരീരത്തെ തന്നെ മോഡിഫൈ ചെയ്യുന്ന നാൽപ്പത്തിനാല് കാരനെ കുറിച്ചാണ് ഇവിടെ പറയുന്നത്. 44 കാരനായ ബ്രസീലുകാരനായ മിഷേൽ ഫാരോ ഡോ പ്രാഡോയാണ് സ്വന്തം ശരീരത്തെ മോക്കോവറിനായി നിരവധി തവണ ഉപയോഗിച്ചിട്ടുള്ളത്. ബോഡി മോഡിഫിക്കേഷൻ പ്രേമികൾ പോലും ഇയാളുടെ ചെയ്തികൾ കണ്ട് ഞെട്ടിയിരിക്കുകയാണ്.

ശരീര വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട അപകടസാദ്ധ്യതകൾ പലതുണ്ടായിട്ടും ഉണ്ടായിരുന്നിട്ടും അഭിനിവേശത്തിന് മുന്നിൽ അതൊന്നും ഇയാൾ കാര്യമാക്കാറില്ല. ഇംപ്ലാന്റുകളും മറ്റ് തരത്തിലുള്ള പരിഷ്‌കാരങ്ങളും ഉപയോഗിച്ച് ശരീരത്തിൽ മാറ്റം വരുത്താൻ എന്തും ചെയ്യാൻ തയ്യാറായ ഇദ്ദേഹം നിരവധി ഹെഡ് ഇംപ്ലാന്റുകൾ, ഇഷ്ടാനുസൃതമാക്കിയ പല്ലുകൾ, ടാറ്റൂകൾ എന്നിവ ഇതിനകം ചെയ്തിട്ടുമുണ്ട്.

സാത്താന്റെ രൂപം സ്വന്തമാക്കണമെന്നതാണ് പ്രാഡോയുടെ സ്വപ്നം തന്നെ. ഇതിനായി കഴിഞ്ഞ വർഷം മൂക്കിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഇപ്പോൾ തന്റെ രണ്ട് വിരലുകൾ മുറിച്ചുമാറ്റിയിരിക്കുകയാണ്. കൂടാതെ രണ്ട് പല്ലുകളെ വെള്ളികൊണ്ട് പൊതിഞ്ഞിട്ടുമുണ്ട് ഇഷ്ടൻ. ഇതിനെല്ലാം പിന്തുണയുമായി ഇദ്ദേഹത്തിന്റെ ഭാര്യയും ഒപ്പമുണ്ട്.