rahul-gandhi

ന്യൂഡൽഹി: പല സംസ്ഥാനങ്ങളിലും ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നില്ലെന്ന ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാമാരിയുടെ കാലത്ത് സർക്കാർ അധിക സാമ്പത്തിക സഹായം നൽകേണ്ട ഘട്ടത്തിൽ അവകാശപ്പെട്ട വേതനം പോലും തൊഴിലാളികൾക്ക് നിഷേധിക്കപ്പെടുകയാണ്. വ്യാജ വാചാടോപങ്ങൾക്ക് അതീതമായ ഒരു ലോകവുമുണ്ട്, അവിടെ വീട്ടുകാര്യങ്ങൾ നടത്താൻ പോലും ജനങ്ങൾ കഷ്ടപ്പെടുകയാണ്. ഇതെന്ത് 'അച്ഛേ ദിൻ' എന്നും രാഹുൽ ട്വിറ്റ് ചെയ്തു.

कई राज्यों में #MNREGA श्रमिकों को मज़दूरी का पैसा नहीं मिल रहा। महामारी में जब सरकार को अतिरिक्त आर्थिक सहायता देनी चाहिए थी, तब मज़दूरों के हक़ का पैसा भी मारा जा रहा है।

झूठे जुमलों के परे एक दुनिया है जहाँ कई घरों में चूल्हा तक नहीं जल पा रहा- ये कैसे अच्छे दिन?

— Rahul Gandhi (@RahulGandhi) July 6, 2021