elephant

തിരുവനന്തപുരം: കോട്ടൂരിൽ കൂടുതൽ ആനകൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ്വ വൈറസായ ഹെർപ്പസ് ആണ് ആനകളെ ബാധിച്ചിരിക്കുന്നത്.


നിലവിൽ മൂന്ന് ആനക്കുട്ടികൾ ചികിത്സയിലുണ്ട്. ഡോക്ടർമാർ ഇവിടെ ക്യാമ്പ് ചെയ്ത് പരിശോധിക്കുകയാണ്. ഹെർപ്പസ് ബാധയുടെ ഉറവിടം കണ്ടെത്താൻ സർക്കാർ കേന്ദ്ര സഹായം തേടിയേക്കും.വൈറസ് ബാധിച്ച് രണ്ട് ആനക്കുട്ടികളാണ് ചരിഞ്ഞത്.

ഇന്നലെ അർജുൻ എന്ന കുട്ടിയാന ചരിഞ്ഞിരുന്നു.ദിവസങ്ങൾക്ക് മുൻപാണ് ശ്രീക്കുട്ടിയെന്ന കുട്ടിയാന ചരിഞ്ഞത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിലാണ് മരണകാരണം ഹെർപ്പസ് ആണെന്ന് കണ്ടെത്തിയത്. പത്ത് വയസിന് താഴെയുളള ആനകൾക്ക് ഈ വൈറസ് ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും.