actor-dileep-kumar

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന് ആദരാജ്ഞലി അർപ്പിച്ച് രാജ്യം. ദിലീപ് കുമാർ ഇന്ത്യയുടെ ഹൃദയത്തിൽ എന്നെന്നും ജീവിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു.ദിലീപ് കുമാറിന്റെ ഭാര്യ സൈറ ബാനുവിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖത്തിൽ പങ്കുചേർന്നു. നിരുപമമായ പ്രതിഭകൊണ്ട് തലമുറകളെ സ്വാധീനിച്ച മഹാനടനാണ് വിടവാങ്ങിയതെന്ന് അദ്ദേഹം അനുശോചിച്ചു.

Dilip Kumar Ji will be remembered as a cinematic legend. He was blessed with unparalleled brilliance, due to which audiences across generations were enthralled. His passing away is a loss to our cultural world. Condolences to his family, friends and innumerable admirers. RIP.

— Narendra Modi (@narendramodi) July 7, 2021

അതുല്യസംഭാവനകൾ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹാനാണ് ദിലീപ് കുമാറെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.സിനിമാ താരങ്ങളായ ആമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗണ്‍ തുടങ്ങി നിരവധി പ്രമുഖർ ദിലീപ് കുമാറിന് ആദരാജ്ഞലി അർപ്പിച്ചു.


ആറുപത്തിയഞ്ചോളം ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ദിലീപ് കുമാറിന്റെ വിയോഗത്തോടെ ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന് തന്നെയാണ് തിരശ്ശീല വീഴുന്നത്. സിനിമ കഥയെ വെല്ലുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

actor-dileep-kumar

1922ൽ പാകിസ്ഥാനിലെ പെഷാവറിൽ ജനിച്ച യൂസഫ് ഖാനാണ് പിൽക്കാലത്ത് ഇന്ത്യക്കാരുടെ സ്വന്തം ദിലീപ് കുമാറായത്.താര രാജ്‌ഞി ദേവികാറാണിയെ കണ്ടുമുട്ടിയതായിരുന്നു ജീവിതത്തിൽ നിർണായക വഴിത്തിരിവായത്. ബോംബെ ടാക്കീസ് സിനിമ കമ്പനിയുടെ ഉടമ കൂടിയായ ദേവികാ റാണി ദിലീപ് കുമാറിന മാനേജരായി നിയമിച്ചു. പിന്നീട് അഭിനേതാവുമായി. തൊട്ടടുത്ത വർഷമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ജ്വാർ ഭട്ട റിലീസ് ചെയ്യുന്നത്.


ആദ്യ സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടുള്ള ചിത്രങ്ങൾ അദ്ദേഹത്തെ ബോളിവുഡ് ഇതിഹാസമാക്കി. അക്കാലത്തെ ബോളിവുഡ് നായകരില്‍ ഭൂരിപക്ഷവും റൊമാന്റിക് ഹീറോയായി ചുരുങ്ങിയപ്പോള്‍ വിഷാദ നായകനായും കാമ്പുള്ള കഥാപാത്രമായും ദിലീപ് കുമാർ വേറിട്ടുനിന്നു. ദേവ്ദാസ്, ആന്ദാസ്, മുഗൾ ഇ അസം തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ 'ട്രാജഡി കിംഗ്' അല്ലെങ്കിൽ 'വിഷാദ നായകൻ' എന്ന പേരും ആരാധകർ ചാർത്തിക്കൊടുത്തു.

നടി സൈറ ബാനുവുമായുള്ള ദാമ്പത്യവും ഏറെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.1966 ലാണ് സൈറ ബാനുവിനെ അദ്ദേഹം ജീവിത സഖിയാക്കിയത്. അന്ന് സൈറയ്ക്ക് 22 വയസും അദ്ദേഹത്തിന് 44 വയസുമായിരുന്നു പ്രായം. ദമ്പതികൾക്ക് മക്കളില്ല. 1972ൽ സൈറ ബാനു ഗർഭിണിയായെങ്കിലും കുഞ്ഞിനെ നഷ്ടമായെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമായ 'ദിലിപ് കുമാർ: ദി സബ്സ്റ്റൻസ് ആൻഡ് ദി ഷാഡോ' യിൽ പറയുന്നുണ്ട്.

ദിലീപ് കുമാറും-സൈറബാനുവും പിന്നീട് വേർപിരിയുകയും, 1981ൽ ഹൈദരാബാദ് സ്വദേശിയായ അസ്മ സാഹിബയെ ദിലീപ് കുമാർ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ ദാമ്പത്യ ബന്ധം വെറും രണ്ടു വർഷം മാത്രമാണ് നീണ്ടുനിന്നത്.