വള്ളികുന്നം : റേഷൻ കടയിൽ നിന്ന് ലഭിച്ച സൗജന്യ കിറ്റിലെ ഗോതമ്പ് പായ്ക്കറ്റിൽ ചത്ത എലിയെ കണ്ടെത്തിയെന്ന് ആരോപണം. വള്ളികുന്നം ശാലിനി ഭവനത്തിൽ ശാലിനിക്ക് ലഭിച്ച ശബരി ആട്ടയിലാണ് ചത്ത എലിയെ കണ്ടത്. അഞ്ച് ദിവസം മുമ്പാണ് റേഷൻ കടയിൽ നിന്നും ശാലിനി ഇത് വാങ്ങിയത്. രണ്ട് ദിവസം മുമ്പ് ആട്ടയുടെ കവർ പൊട്ടിച്ച് ഉപയോഗിച്ചിരുന്നു. തുടർന്ന് ബക്കറ്റിനുള്ളിൽ അടച്ച് സൂക്ഷിച്ച് വച്ചു. കഴിഞ്ഞ ദിവസം വീണ്ടും ഉപയോഗിക്കാനായി ആട്ട എടുപ്പോഴാണ് ചത്ത എലിയെ കണ്ടെത്തിയത്. വിവരം അറിഞ്ഞ റേഷൻകട ഉടമയും മാവേലി സ്റ്റോർ മാനേജരും സ്ഥലത്ത് എത്തി.