covid

നെടുമ്പാശേരി: സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും അടക്കമുള്ള 40 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് വീട്ടുടമയുടെ പേരിൽ ചെങ്ങമനാട് പൊലീസ് കേസെടുത്തു. ചെങ്ങമനാട് പഞ്ചായത്തിലെ 18ാം വാർഡിലാണ് കൊവിഡ് വ്യാപനമുണ്ടായത്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ചായിരുന്നു സംസ്‌കാര ചടങ്ങ് നടത്തിയതെന്ന് ആരോപണമുണ്ട്. പ്രദേശവാസികൾ ഭീതിയിലാണ്. ആരോഗ്യവകുപ്പിന്റെ പരാതിയത്തെുടർന്നാണ് വീട്ടുടമയുടെ പേരിൽ പൊലീസ് കേസെടുത്തത്. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.