ഓ മൈ ഗോഡിൽ ഈ വാരം സോഷ്യൽ മീഡിയയിൽ ഒരുപാട് സമയം ചെലവിടുന്ന അനുജത്തിയ്ക്ക് ചേച്ചി കൊടുക്കുന്ന പണിയുടെ രസമുള്ള കഥയാണ് പറഞ്ഞത്. മൊബൈൽ ഫോണിൽ സ്വന്തമായി ഫോട്ടോ എടുത്ത് ഇൻസ്‌റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന പെൺകുട്ടിയെ ചേച്ചി മാഗസീൻ ഫോട്ടോഗ്രാഫിയ്ക്ക് വിളിക്കുന്നു. തുടർന്ന് ഫോട്ടോ എടുക്കാൻ പ്രൊഫഷണൽ ടീമിനൊപ്പം മുഴുകുന്ന പെൺകുട്ടിയ്ക്ക് അവിടത്തെ ദുരൂഹ സാഹചര്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നു... ചില അമാനുഷിക ശക്തികൾ ഉള്ള സ്ഥലത്താണ് ഫോട്ടോ ഷൂട്ട് നടക്കുന്നതെന്ന് അവതാരകർ പറയുന്നു ... തുടർന്ന് ഒരു പ്രത്യേക ജീവി ഓടിക്കുന്നതോടെ പെൺകുട്ടി ഓടി ഒളിക്കുന്നു. തമാശകൾ നിറഞ്ഞ എപ്പിസോഡിന്റെ അവതാരകർ ഫ്രാൻസിസ് അമ്പലമുക്കും സാബു പ്ലാങ്കവിളയുമാണ്. സംവിധാനം പ്രദീപ് മരുതത്തൂർ.