iswarya-lekshmi

മലയാളത്തിലെ ഭാഗ്യ നായിക എന്ന വിളിപ്പേരുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ചുരുങ്ങിയ കാലത്തിനുള്ളിൽ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡൽ രംഗത്ത് നിന്ന് സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഐശ്വര്യ. നടി,​ മോഡൽ,​ ഫിസിഷ്യൻ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി യുവ നടന്മാരുടെ നായികയാകാനും അവർക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

iswarya-lekshmi

2017 മുതൽ ഐശ്വര്യ അഭിനയലോകത്ത് സജീവമാണ്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് മില്യനോളം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ,​ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ എന്നും തരംഗം സൃഷ്ടിക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായാണ് ഐശ്വര്യ കാണപ്പെടുന്നത്. കഴിഞ്ഞ കുറച്ചു നാളായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോകൾ തികച്ചും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ളതാണ്.

ഏറ്റവും ഒടുവിൽ ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത് ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു ഇംഗ്ളീഷ് മാഗസിന്റെ കവർ ചിത്രത്തിന് വേണ്ടിയാണ് അവർ ഇത്രയും ഹോട്ടായി പോസ് ചെയ്തിരിക്കുന്നത്. 2017ൽ നിവിൻ പോളി നായകനായുള്ള ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയലോകത്ത് വരുന്നത്. പക്ഷേ,​ താരത്തെ മലയാള സിനിമാപ്രേമികൾ നെഞ്ചിലേറ്റിയത് ടൊവിനോ നായകനായി പുറത്തിറങ്ങിയ മായാനദി എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ്. തുടർന്ന് വരത്തൻ, വിജയ്സൂപ്പറും പൗർണമിയും ശ്രദ്ധേയമായി. വിശാൽ നായകനായ ആക്ഷൻ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ഗോഡ്‌സേ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കറിക്കാനൊരുങ്ങുകയാണ് ഐശ്വര്യ.