trump-and-biden

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മൈക്രോസോഫ്​റ്റുമായി ഒപ്പുവച്ച 1000 കോടി ഡോളറിന്റെ ക്ലൗഡ്​ കമ്പ്യൂട്ടിംഗ്​ കരാർ പ്രസിഡന്റ് ബൈഡൻ റദ്ദാക്കി. 2019ൽ ഒപ്പുവച്ച കരാർ ആമസോൺ നൽകിയ പരാതിയെ തുടർന്ന്​ നടപ്പാക്കിയിരുന്നില്ല

ആമസോണിനെയും കമ്പനി മേധാവി ജെഫ്​ ബസോസിനെയും ട്രംപ് നിരന്തരം അപമാനിച്ചിരുന്നു.

ആമസോണിനും മൈക്രോസോഫ്​റ്റിനും ക്ലൗഡ്​ കമ്പ്യൂട്ടിംഗ്​ സേവനങ്ങൾ പൂർത്തിയാക്കാനാകുമെന്നും മറ്റു കമ്പനികളുടെ കൂടി നിലപാട്​ തേടിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും പെന്റഗൺ അറിയിച്ചു.