sirisha-bandla

വാഷിംഗ്ടൺ: ബഹിരാകാശത്തെ വിസ്മയക്കാഴ്ചകൾ കൺകുളിർക്കെ കാണാൻ സിരിഷ ബന്ദ്‌ല തയ്യാറെടുക്കുമ്പോൾ ആന്ധ്രാപ്രദേശിലെ ഗുണ്ടന്നൂർ എന്ന ഗ്രാമത്തിലെ വീട്ടിൽ അവരുടെ മുത്തശ്ശനും മുത്തശ്ശിയും തിരക്കിലാണ്. സിരിഷയെ അഭിനന്ദിച്ച് കൊണ്ടുള്ള ഫോൺ കോളുകൾക്ക് മറുപടി നൽകിയും നാട്ടുകാർക്ക് മധുരം വിളമ്പിയും ആനന്ദിക്കുകയാണവർ. മാതാപിതാക്കളായ ഡോ. ബന്ദ്‌ല മുരളീധറിനും അനുരാധയ്ക്കുമൊപ്പം അഞ്ചാം വയസ്സിലാണ് സിരിഷ അമേരിക്കയിലെ ഹൂസ്റ്റണിലെത്തിയത്.നാല് വയസ്സുവരെ അവൾ ഞങ്ങൾക്കൊപ്പമാണ് വളർന്നത്. അമേരിക്കയിലേക്ക് ആദ്യമായി അവൾ പോയത് ഒറ്റയ്ക്കാണ്. ഒട്ടും ഭയമുള്ള കുട്ടിയായിരുന്നില്ല അവൾ. ആകാശത്ത് പറക്കുന്നതിലുള്ള ആവേശമായിരുന്നു അവൾക്ക് - സിരിഷയുടെ മുത്തച്ഛനും ആചാര്യ എൻ.ജി രംഗ അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിലെ മുതിർന്ന ശാസ്ത്രജ്ഞനും പ്രൊഫസറുമായിരുന്ന ബന്ദ്‌ല രാഗേഷ് പറയുന്നു.

@സിരിഷ ബന്ദ്‌ല

@ ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയാകാൻ ഒരുങ്ങുകയാണ് 34കാരിയായ സിരിഷ

@ വെർജിൻ ഗാലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസന്റെ നേതൃത്വത്തിലുള്ള ആറംഗ യാത്രാസംഘത്തോടൊപ്പമാണ് യാത്ര

@ യാത്ര ജൂലായ് 11ന്

@ യു,എസിലെ പർഡ്യു സർവകലാശാലയിൽ നിന്ന് എയ്‌റോനോട്ടിക്കൽ എൻജിനിയറിംഗിൽ ബിരുദം. ജോര്‍ജ്ടൗൺ സർവകലാശാലയിൽ നിന്ന് എം.ബി.എ

@ എയ്‌റോസ്‌പേസ് എൻജിനിയറായും കൊമേഴ്‌ഷ്യൽ സ്‌പേസ് ഫ്‌ളൈറ്റ് ഫെഡറേഷനിൽ സ്‌പേസ് പോളിസി വിദഗ്ദ്ധയായും പ്രവർത്തിച്ചു

@ 2015 ൽ വെർജിനിൽ ചേർന്നു