mehul-choksi

സാന്റോ ഡൊമിൻഗോ: ഡൊമിനിക്കയിലെ തന്റെ അറസ്റ്റും നിയമവിരുദ്ധ പ്രവേശനവും അറസ്റ്റും ആസൂത്രണംചെയ്തത് ഇന്ത്യൻ സർക്കാർ പ്രതിനിധികളാണെന്ന് സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് കടന്ന വജ്രവ്യാപാരി മെഹുൽ ചോക്സി റൊസൗ ഹൈക്കോടതിയിൽ.

തനിക്കെതിരെയുള്ള നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചോക്സി ഡൊമിനിക്കൻ ഇമിഗ്രേഷൻ മന്ത്രി, പൊലീസ് മേധാവി, അന്വേഷണ ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ ഹർജി നൽകി.താൻ ആന്റിഗ്വൻ പൗരനാണെന്നും ചോക്സി ഹർജിയിൽ പറയുന്നു.