ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ഹന്ദ്‌വാര ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുൽഹാൻ വാണി, കമാൻഡർ ഉബൈദ് എന്നറിയപ്പെടുന്ന മെഹ്റാജുദ്ദിൻ ഹൽവായി എന്നിവരെ വധിച്ചു. വടക്കൻ കാശ്‌മീരിലെ പാസിപോരയിൽ വച്ചാണ് സംയുക്ത സേന ഉബൈദിനെ കൊലപ്പെടുത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും കൊലപ്പെടുത്തിയതടക്കമുള്ള നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഉബൈദ് പങ്കാളിയായിട്ടുണ്ടെന്ന് കാശ്‌മീർ ഐ.ജി അറിയിച്ചു. ജമ്മുകാശ്‌മീർ പൊലീസ്, ആർമി 32 രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് 92 ബറ്റാലിയൻ എന്നിവരുടെ സംയുക്ത സംഘമാണ് ഹിസ്ബുൾ ഭീകരന്മാരെ കൊലപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.