ന്യൂഡൽഹി : ബി.ജെ.പിയുടെ മുതിർന്ന മന്ത്രിമാരെ ഒഴിവാക്കി കേന്ദ്രമന്ത്രിസഭയിൽ വൻഅഴിച്ചുപണിയുമായി നരേന്ദ്രമോദി സർക്കാർ. രവിശങ്കർ പ്രസാദും പ്രകാശ് ജാവ്ദേക്കറും ഹർഷവർദ്ധനും ഉൾപ്പെടെ 12 മന്ത്രിമാരാണ് രാജിവച്ചത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനിൽ തുടങ്ങി.