ന്യൂഡൽഹി : ബി.ജെ.പിയുടെ മുതിർന്ന മന്ത്രിമാരെ ഒഴിവാക്കി കേന്ദ്രമന്ത്രിസഭയിൽ വൻഅഴിച്ചുപണിയുമായി നരേന്ദ്രമോദി സർക്കാർ. രവിശങ്കർ പ്രസാദും പ്രകാശ് ജാവ്ദേക്കറും ഹർഷവർദ്ധനും ഉൾപ്പെടെ 12 മന്ത്രിമാരാണ് രാജിവച്ചത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനിൽ തുടങ്ങി. നാരായണ്‍ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സര്‍ബാനന്ദ സോനോവാള്‍, ഡോ. വീരേന്ദ്ര കുമാര്‍ എന്നിവരും ക്യാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ കിരൺ റിജിജു, രാജ് കുമാർ സിഗ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. പുതുതായി മന്ത്രിസഭയിലെത്തുന്ന് നാൽപ്പത്തിമൂന്ന് അംഗങ്ങളുടെ പട്ടിക നേരത്തേ പുറത്തുവിട്ടിരുന്നു. രണ്ടാം മോദി സർക്കാരിന്റെ ആദ്യ പുനസംഘടനയാണിത്.
പുനസംഘടനയ്ക്ക് മുന്നോടിയായി ചില അപ്രതീക്ഷിത രാജികളാണ് ഇന്നുണ്ടായത്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവരാണ് കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ച പ്രമുഖർ.