cheri

തിരുവനന്തപുരം :തിരുവല്ലം വണ്ടിത്തടം ഭാഗത്തെയും പാപ്പൻചാണി ഭാഗത്തെയും യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ടു പേർക്ക് വെട്ടുകൊണ്ട് പരിക്കേറ്റ കേസിൽ ഇരുവിഭാഗങ്ങളിലും പെട്ട 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പൻചാണി വണ്ടിത്തടം സ്വദേശികളായ നിഖിൽ (19), രഞ്ജുലാൽ (20), അഖിൽ (23), അനീഷ് (25), രത്നരാജ് (37), ജിത്തു ജയൻ (24), നിധീഷ് (19), രാഹുൽ (30), അനിൽ (32) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.30 നാണ് സംഭവം.ഒരു സംഘത്തിലെ നേതാവിന്റെ ഓട്ടോയിൽ മറ്റേ സംഘത്തിലെ ആളുടെ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ടുളള തർക്കമാണ് ഏറ്റുമുട്ടലിനുകാരണം. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജിയുടെ നിർദ്ദേശപ്രകാരം തിരുവല്ലം എസ്.എച്ച്.ഒ സരേഷ്.വി.നായർ, എസ്.ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, മനോഹരൻ, വേണു, എ.എസ്.ഐ ജയിംസ്, സി.പി.ഒമാരായ അജിത്ത്, പ്രകാശ്, രാജീവ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ ഇന്ന് നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.