തിരുവനന്തപുരം:വിഴിഞ്ഞം ചൊവ്വരയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പത്തംഗസംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി.കോട്ടുകാൽ മഞ്ചാംകുഴി ചന്ദ്രമോഹനത്തിൽ രാകേഷ് (34)നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച രാത്രി ബൈക്കിൽ വരികയായിരുന്ന ചൊവ്വര സ്വദേശി പ്രസാദിനെ ബൈക്കുകളിൽ പിന്തുടർന്ന് വന്ന രാകേഷിന്റെ നേതൃത്വത്തിലുളള പത്തംഗസംഘം ചൊവ്വര ജംഗ്ഷനിൽ തടഞ്ഞു നിർത്തി ഹോളോബ്രിക്സ് കൊണ്ടും പട്ടിക കഷണം കൊണ്ടും അടിച്ച് വീഴത്തി.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ ഒന്നാം പ്രതി രാകേഷിനെ വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി,എസ്.ഐമാരായ സമ്പത്ത്, വിനോദ്, സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.