cpm

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ വീഴ്ച സംഭവിച്ചുവെന്ന് സി പി എം സെക്രട്ടറിയേറ്റിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. . ജി സുധാകരന്റെ പേരെടുത്തുപറയാതെയാണ് റിപ്പോർട്ടിലെ പരാമർശം. ഘടക കക്ഷി നേതാക്കളുടെ തോൽവിയെക്കുറിച്ച് പരിശോധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. പാലായിലെയും കൽപ്പറ്റയിലെയും തോൽവിയെ ഗൗരവതരം എന്നാണ് റിപ്പോർട്ടിൽ വിലയിരുത്തുന്നത്. പാലായിൽ പാർട്ടി വോട്ടുകൾ ചോർന്നെന്നാണ് വിലയിരുത്തൽ. കുണ്ടറയിലെയും തൃപ്പൂണിത്തുറയിലും പാർട്ടി സ്ഥാനാർത്ഥികൾ തോറ്റതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നശേഷമായിരിക്കും നടപടി. സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ട് സംസ്ഥാന സമിതി ചർച്ചചെയ്യും.