ന്യൂഡൽഹി : രണ്ട് ഒളിമ്പിക്സുകളിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ഇതിഹാസതാരം കേശവ് ദത്ത് അന്തരിച്ചു.95വയസായിരുന്നു. 1948 ലണ്ടൻ ഒളിമ്പിക്സിലും 1952 ഹെൽസിങ്കി ഒളിമ്പിക്സിലും സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.1947ൽ മേജർ ധ്യാൻചന്ദിന്റെ ക്യാപ്ടൻസിക്ക് കീഴിൽ ആഫ്രിക്കൻ പര്യടനം നടത്തിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു.