കിളിമാനൂർ: ഇടവഴിയിലൂടെ നടന്നു പോവുകയായിരുന്ന പതിനാറുകാരിക്ക് നേരെ പീഡനശ്രമം നടത്തിയ യുവാവിനെ കിളിമാനൂർ പൊലീസ് പിടികൂടി. വെള്ളല്ലൂർ കീഴ്പേരൂർ വേലൻകോണം, ബിനുഭവനിൽ ബിനു (24) ആണ് പോക്സോ കേസിൽ പിടിയിലായത്.
ഇക്കഴിഞ്ഞ ജൂലായ് 5ന് വൈകിട്ട് 3.30ന് പോങ്ങനാട്ടായിരുന്നു സംഭവം. ഉപദ്രവശ്രമം ചെറുത്ത പെൺകുട്ടി ബഹളം വച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് കിളിമാനൂർ സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് കിളിമാനൂർ എസ്.എച്ച്.ഒ എസ്. സനൂജ്, സബ് ഇൻസ്പെക്ടർ യു. ജ്യോതിഷ്, എ.എസ്.ഐമാരായ പ്രദിപ്കുമാർ, വിനോദ്, സി.പി.ഒമാരായ ഷംനാദ്, ഷിനിലാൽ, സജന, ശ്രീരാജ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജാരാക്കി റിമാന്റ് ചെയ്തു.