kk

പാട്‌ന: ബിഹാറിലെ എൽ.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രി രാവിലാസ് പാസ്വാന്റഎ സഹോദരനുമായ പശുപതി കുമാർ പരസിനെ കേന്ദ്രമന്ത്രിയാക്കിയതിനെതിരെ എൽ.ജെ.പി അദ്ധ്യക്ഷൻ ചിരാഗ് പസ്വാൻ രംഗത്തെത്തി.. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും പാർട്ടിയെ ചതിക്കുകയും ചെയ്തയാളാണ് പശുപതി പരസ്. എൽ.ജെ.പിയിൽ നിന്ന് പുറത്താക്കിയ പരസിനെ കേന്ദ്ര മന്ത്രിസഭയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നതിനെ പാർട്ടി ശക്തമായി എതിർക്കുന്നുവെന്നും ചിരാഗ് ട്വീറ്റിൽ വ്യക്തമാക്കി.

ചിരാഗ് പസ്വാന്റെ ഇളയച്ഛനും എൽ.ജെ.പി ഹിജാപുർ എം.പിയുമാണ് പശുപതി കുമാർ പരസ്. ബീഹാർ തിരഞ്ഞെടുപ്പിന് ശേഷം പശുപതി കുമാറും ചിരാഗുമായി അത്ര രസത്തിലല്ല. അടുത്തിടെ അഞ്ച് എൽ.ജെ.പി എം.പിമാർ പശുപതി കുമാർ പക്ഷത്തേക്ക് ചാടിയിരുന്നു. തുടർന്ന് പശുപതി പരസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ചിരാഗ് പ്രഖ്യാപിച്ചിരുന്നു. നിലവിൽ പാർട്ടിയിൽ ശേഷിക്കുന്ന ഏക എം.പി ചിരാഗ് ആണ്.

.