-nisith-pramanik

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാര്‍ എംപിയായ നീശീഥ് പ്രമാണിക് ആണ് രണ്ടാം മോദി മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. ഇന്ന് നടന്ന പുനഃസംഘടനയിലാണ് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കൂച്ച് ബിഹാറിൽ നിന്നുള്ള ആദ്യ കേന്ദ്രമന്ത്രികൂടിയാണ് മുപ്പത്തഞ്ചുകാരനായ ഇദ്ദേഹം.

തൃണമൂൽ കോൺഗ്രസിലായിരുന്ന നീശീഥ് പ്രമാണിക് 2019ലാണ് പാർട്ടി വിട്ട് ബി ജെ പിയിലെത്തിയത്. ഇതിന് പ്രത്യുപകാരമെന്നോണം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നൽകി. ഇക്കഴിഞ്ഞ ബംഗാൾ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലും മത്സരിച്ച അദ്ദേഹം വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടി നിർദ്ദേശം അനുസരിച്ച് എം എൽ എ പദവി രാജിവച്ചു. പ്രൈമറി സ്കൂൾ അദ്ധ്യാപകനായിരുന്ന അദ്ദേഹം ബിസിഎ ബിരുദധാരിയാണ്.