ശിവഗിരി: സമാധിയായ സ്വാമി പ്രകാശാനന്ദയ്ക്ക് വിവിധ മേഖലകളിലെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ, ജി.ആർ.അനിൽ, സജി ചെറിയാൻ, ആന്റണി രാജു, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.പിമാരയ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎം.എൽ.എ മാരായ രമേശ് ചെന്നിത്തല, വി.ജോയ്, എം.വിൻസെന്റ്, ഒ.എസ്.അംബിക, പി.സി.വിഷ്ണുനാഥ്, കെ.ബാബു, മേയർ ആര്യ രാജേന്ദ്രൻ, വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി തുടങ്ങിയവർ ഭൗതിക ദേഹത്തിൽ പുഷ്പങ്ങളർപ്പിച്ച് വണങ്ങി. കേരളകൗമുദിക്കു വേണ്ടി ചീഫ് എഡിറ്റർ ദീപുരവി പുഷ്പചക്രം അർപ്പിച്ചു. ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജിയും കൗമുദി ടി.വി പ്രോഗ്രാം ഹെഡ് മഹേഷ് കിടങ്ങിലും ഒപ്പമുണ്ടായിരുന്നു.

എസ്.എൻ.ഡി.പിയോഗത്തിനു വേണ്ടി കൗൺസിലർ ഡി.വിപിൻരാജ്, എസ്.എൻ ട്രസ്റ്റിനു വേണ്ടി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അജി എസ്.ആർ.എം എന്നിവരും പുഷ്പചക്രം സമർപ്പിച്ചു. ഗോകുലം ഗോപാലനു വേണ്ടിയും പുഷ്പചക്രം സമർപ്പിച്ചു. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, കൊല്ലം അമൃതാനന്ദമയി ആശ്രമത്തെ പ്രതിനിധീകരിച്ച് സ്വാമി അഭേദാമൃതാനന്ദപുരി, സ്വാമി യോഗാമൃതാനന്ദപുരി, ശാന്തിഗിരി ആശ്രമത്തിനു വേണ്ടി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, അരുവിപ്പുറം പ്രചാരസഭ ചീഫ് കോ ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ്, പ്രമുഖ വ്യവസായി ജി.മോഹൻദാസ്, ടി.ശരത്ചന്ദ്രപ്രസാദ്, പാലോട് രവി എന്നിവരും അന്തിമോപചാരമർപ്പിച്ചു. വി.എം.സുധീരനുവേണ്ടി വർക്കല നിയോജമണ്ഡലം യു.ഡി.എഫ് ചെയർമാൻ ബി.ധനപാലൻ,​ രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ. ബിജു രമേശ്,​ തൈക്കാട് അയ്യാഗുരു ജീവചരിത്ര ഗ്രന്ഥകാരൻ ഇ.കെ. സുഗതൻ,​ എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എ.ബാഹുലേയൻ തുടങ്ങിയവരും പുഷ്പചക്രം സമർപ്പിച്ചു.