മീററ്റ്: ഭാര്യയുടെ കൂട്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മീററ്റ് ജില്ലയിലെ മവാന പട്ടണത്തിലാണ് സംഭവം. പീഡിപ്പിച്ചതിനുശേഷം നഗ്നരംഗങ്ങൾ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു.
പ്രതിയുടെ ഭാര്യയുടെ അടുത്ത സുഹൃത്താണ് പീഡനത്തിനിരയായ യുവതി. എന്നും രാവിലെ ഇരുവരും ഒരുമിച്ചാണ് നടക്കാൻ പോകുന്നത്. സംഭവദിവസം യുവാവിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഇതറിയാതെ രാവിലെ വീട്ടിലെത്തിയ യുവതിയെ പ്രതി ചായകുടിക്കാൻ ക്ഷണിച്ചു. അസ്വാഭാവികത ഒന്നും തോന്നാത്തതിനാൽ ക്ഷണം സ്വീകരിച്ചു. എന്നാൽ മയക്കുമരുന്ന് ചേർത്ത ചായയാണ് യുവതിക്ക് നൽകിയത്. ചായ കുടിച്ച് അല്പം കഴിഞ്ഞതോടെ ബോധരഹിതയായി വീണ തന്നെ പീഡിപ്പിക്കുകയും നഗ്ന രംഗങ്ങൾ പകർത്തുകയുമായിരുന്നു എന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഈ രംഗങ്ങൾ ഉപയോഗിച്ച് തന്നെ ബ്ളാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു.
പലതവണ പരാതി നൽകിയിട്ടും ലോക്കൽ പൊലീസ് കേസ് എടുക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് യുവതി ഉന്നത അധികാരികളെ സമീപിച്ചതിനെ തുടർന്നാണ് കേസെടുത്തത്. .