തിരുവനന്തപുരം: ഐ,എസ്,ആർ,ഒ ഗൂഢാലോചന കേസിൽ പ്രതി എസ് വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മറിയം റഷീദ. എസ് വിജയന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തതിനെ തുടര്‍ന്ന് തന്നെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്നും മറിയം റഷീദ ആരോപിച്ചു, . തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മറിയം റഷീദയുടെ വെളിപ്പെടുത്തല്‍.
ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കേസിൽ സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിർത്താണ് അന്ന് ചാരക്കേസില്‍ പ്രതിചേർക്കപ്പെട്ട മറിയം റഷീദ ഹര്‍ജി നല്‍കിയത്.
തിരുവനന്തപുരത്തുനിന്നും ഉദ്ദേശിച്ച വിമാനത്തില്‍ മാലി ദ്വീപിലേക്ക് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. വിസ കാലാവധി നീട്ടിക്കിട്ടാനായാണ് എസ്. വിജയനെ കാണുന്നത്. അന്ന് രണ്ട് ദിവസം കഴിഞ്ഞ് വരാനാണ് എസ് വിജയന്‍ പറഞ്ഞത്. തിരിച്ച് ഹോട്ടില്‍ മുറിയിലെത്തി. രണ്ട് ദിവസത്തിന് ശേഷം എസ്.വിജയന്‍ ഹോട്ടല്‍ മുറിയിലെത്തി. തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. തുടർന്ന് താന്‍ എസ് വിജയനെ അടിക്കുകയും മുറിയില്‍ നിന്ന് പുറത്തിറക്കി വിടുകയുമായിരുന്നു. അതിനെ തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്യുകയും ചാരക്കേസില്‍ കുടുക്കുകയും ചെയ്തതെന്ന് റഷീദ ആരോപിച്ചു,.