fg

മുംബയ്: 20,000 കോടി രൂപയുടെ കടപത്രങ്ങൾ വാങ്ങാൻ പദ്ധതിയിട്ട് റിസർവ് ബാങ്ക്. ജി-സാപ് 2.0 പദ്ധതി പ്രകാരമാണ് ആർ.ബി.ഐ കടപത്രങ്ങൾ വാങ്ങുന്നത്. വ്യാഴാഴ്ചയാണ് നടപടിക്രമങ്ങൾ. ജി- സാപ് 2.0 പദ്ധതി പ്രകാരം ജൂലായ്- സെപ്തംബർ കാലയളവിൽ 1.2 ലക്ഷം കോടി രൂപയുടെ കടപത്രങ്ങൾ വാങ്ങുമെന്ന് ഗവർണർ ശക്തികാന്ത ദാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ധനകാര്യ പ്രതിസന്ധിയുടെ സാഹചര്യത്തിൽ വിപണിക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ റിസർവ് ബാങ്കിന്റെ നടപടി.