കോട്ടയം: പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു. കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജിനാണ് പാമ്പുകടിയേറ്റത്. പാമ്പിനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം.
ഇന്ന് രാവിലെ നെടുംചേരി പ്രദേശത്ത് പെരുമ്പാമ്പിനെ കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ പ്രസിഡന്റിനെ വിവരം അറിയിച്ചു. കൂട്ടുകാർക്കൊപ്പം സ്ഥലത്തെത്തിയ അദ്ദേഹം പാമ്പിനെ പിടികൂടി ചാക്കിലിടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കൈകളിലും കടിയേൽക്കുകയായിരുന്നു. തുടർന്ന് കടുത്ത രക്തസ്രാവമുണ്ടായതോടെ പ്രസിഡന്റിനെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി.