1

കോഴിക്കോട് : അഞ്ച് വയസുകാരിയെ മാനസികാസ്വാസ്ഥ്യം ഉള്ള അമ്മ കഴുത്ത് ഞെരിച്ചു കൊന്നു. പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ ആയിഷ റനയെയാണ് അമ്മ സമീറ കൊലപ്പെടുത്തിയത്. പ്രതിയെ പയ്യാനക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ടാണ് സംഭവം. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് : നവാസ്. സഹോദരി: ഫാത്തിമ ജുന.