ksrtc

തിരുവനന്തപുരം: സംസ്ഥാനത്ത് കെ എസ് ആർ ടി സി പൂർണതോതിൽ സർവീസ് നടത്തും. ഇതിനായി മുഴുവൻ ജീവനക്കാർക്കും ഹാജരാകാൻ മാനേജിംഗ് ഡയറ്ടർ നിർദ്ദേശം നൽകി. ശനി, ഞായർ ദിവസങ്ങളിൽ ഒഴികെ പൂർണ തോതിൽ സർവീസ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. കേരളത്തിലേക്കുളള സര്‍വീസ് പുനരാരംഭിക്കുമെന്ന് കര്‍ണാടകയും അറിയിച്ചിട്ടുണ്ട്.

എന്തെങ്കിലും കാരണവശാൽ ഷെഡ്യൂൾ ഓപ്പറേറ്റ് ചെയ്യാൻ കഴിയാതെ ജീവനക്കാരെ ഡ്യൂട്ടിക്ക് അയയ്ക്കാൻ കഴിയാതെ വന്നാൽ സ്റ്റാൻ്റ് ബൈ ഡ്യൂട്ടി നൽകും. എന്നാൽ ആഴ്ചയിൽ രണ്ടുദിവസമെങ്കിലും ഡ്യൂട്ടി ചെയ്തിട്ടുള്ളവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.