meena

തിരുവനന്തപുരം: ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ മാറ്റി. പകരം സഞ്ജയ് കൗള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാകും. ബിജു പ്രഭാകർ ഗതാഗത സെക്രട്ടറിയാകും. ഡോ. വേണുവായിരിക്കും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി.ആശാ തോമസ് ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയാവും. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട കലക്ടര്‍മാര്‍ക്കും മാറ്റം ഉണ്ട്. ആകെ 35 ഉദ്യോഗസ്ഥർക്കാണ് മാറ്റം.