case-diary-

നോയിഡ: പതിനാറുകാരിയുടെ വയർ വീർത്തുവരുന്നത് കണ്ട് ഡോക്ടറെ കാണിച്ചപ്പോൾ തെളിഞ്ഞത് പെൺകുട്ടി ഗർഭിണിയണെന്ന വിവരം . താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് 12വയസുള്ള അനുജനാണെന്നും പെൺകുട്ടി വെളിപ്പെടുത്തി.

ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.നഗരത്തില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഏഴംഗകുടുംബം. നിര്‍മ്മാണ തൊഴിലാളിയായ പിതാവിന് അഞ്ച് കുട്ടികളാണുള്ളത്. അമ്മ വീട്ടുജോലിക്കാരിയാണ്.

മൂന്ന് മാസം മുന്‍പാണ് സഹോദരനുമായി ബന്ധപ്പെട്ടതെന്ന് കുട്ടി പറയുന്നു. ഒന്നിലധികം തവണ അനുജനുമായി ബന്ധപ്പെട്ടതായും കുട്ടി അമ്മയോടും ഡോക്ടറോടും പറഞ്ഞു. ചെയ്ത കാര്യത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് കുട്ടികൾക്ക് അറിവില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ അവസ്ഥ കണ്ട് ജോലിയ്‌ക്കെത്തിയ വീട്ടിലെ സ്ത്രീ ചൈല്‍ഡ് ലൈനില്‍ വിളിച്ച് വിവരമറിയിക്കുകയും തുടര്‍ന്ന് കേസില്‍ അന്വേഷണം നടത്തുകയുമായിരുന്നു.

സംഭവത്തെപ്പറ്റി കുട്ടി അമ്മയോടു പറഞ്ഞിരുന്നുവെന്നും എന്നാല്‍ അമ്മ വിഷയം ഗൗരവത്തില്‍ എടുത്തില്ലെന്നുമാണ് പൊലീസ് പറയുന്നു. കുട്ടി ഗര്‍ഭിണിയാണെന്ന് കുടുംബത്തിന് അറിയില്ലായിരുന്നുവെന്നും എന്തെങ്കിലും രോഗമായിരിക്കുമെന്നാണ് കരുതിയതെന്നും പൊലീസ് പറഞ്ഞു.

അഞ്ച് മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് ഗര്‍ഭിണിയായതെന്ന് കേസ് അന്വേഷിക്കുന്ന എസ്‌ഐ ഉഷാ കുശ്വാഹ പറഞ്ഞു. മൂന്നാമത്തെ കുട്ടിയാണ് കേസിലെ പ്രതി. കോവിഡിനെ തുടര്‍ന്ന് സ്‌കൂളില്‍ ക്ലാസുകള്‍ ഇല്ലാത്തതിനാല്‍ മുഴുവന്‍ സമയവും കുട്ടികള്‍ വീട്ടില്‍ തന്നെയാണ്. ആണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് മുന്നില്‍ ഹാജരാക്കി. നോയിഡ ഫേസ് ടുവിലുള്ള ജുവനൈല്‍ ഹോമിലേയ്ക്ക് കുട്ടിയെ മാറ്റി. പോക്‌സോ വകുപ്പുകള്‍ പ്രകാരവും ഐപിസിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.