ശ്രീനഗർ: കുൽഗാമിൽ പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു.കുൽഗാം ജില്ലയിലെ സോദർ പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുകയായിരുന്നു. ഏറ്റുമുട്ടൽ തുടരുന്നു.
കാശ്മീരിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ഭീകരരാണ് കൊല്ലപ്പെട്ടത്. കുൽഗാം, പുൽവാമ ജില്ലകളിൽ നടന്ന മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചതെന്ന് അധികൃതർ അറിയിച്ചു.
Two terrorists of proscribed terror outfit LeT neutralised in a joint operation of Kulgam Police & 1RR at Zodar area of Kulgam. Further details shall follow: Kashmir Zone Police
— ANI (@ANI) July 7, 2021