jovenel-moise

പോർട്ട് ഒ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് ഹൊവനൈൽ മോസെയുടെ കൊലയാളികളെ വെടിവച്ചുകൊന്നു. നാല് പേരെ വധിച്ചുവെന്നും, രണ്ട് പേരെ പിടികൂടിയെന്നും പൊലീസ് അറിയിച്ചു. പ്രസിഡന്റ് കൊല്ലപ്പെട്ടതോടെ വ്യാപകമായ രീതിയിൽ അക്രമങ്ങളുണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

ഹെയ്തിയിലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് യു എൻ അടിയന്തര യോഗം ചേരും. കഴിഞ്ഞ ദിവസമാണ് അൻപത്തിമൂന്നുകാരനായ മോസെ വെടിയേറ്റ് മരിച്ചത്.സ്വകാര്യ വസതിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.പരിക്കേറ്റ മോസെയുടെ ഭാര്യ മാർട്ടിൻ മോസെ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ മോസെയ്ക്ക് നേരെ വധശ്രമമുണ്ടായിരുന്നു.2017ലാണ് ഹെയ്തി പ്രസിഡന്റായി അദ്ദേഹം ചുമതലയേറ്റത്.സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ മോസെ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.