guruvayoor

തൃശൂർ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം കർശനമാക്കാൻ തീരുമാനം. ക്ഷേത്ര ദർശനത്തിന് ഓൺലൈൻ ബുക്ക് ചെയ്‌തവർക്ക് നാളെ മുതൽ നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ദിവസവും ദർശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

ദേവസ്വം ജീവനക്കാർ, നാട്ടുകാർ എന്നിവർക്ക് ക്ഷേത്ര ദർശനത്തിന് അനുമതിയുണ്ടാകില്ല. വിവാഹ നടത്തിപ്പിനും നിയന്ത്രണം ഏർപ്പെടുത്തും. പുതിയ വിവാഹ ബുക്കിംഗുകളൊന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അനുവദിക്കില്ല. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്‌തവർക്ക് വിവാഹം നടത്താനുളള അനുമതിയുണ്ടാകും. ഗുരുവായൂർ നഗരസഭയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.58 ശതമാനം ആയതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.