നടൻ യുവ കൃഷ്ണയും നടി മൃദുല വിജയ്‌യും വിവാഹിതരായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് രാവിലെ തിരുവനന്തപുരത്തുവച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തത്.
'ഞങ്ങൾ ഒന്നിച്ചുള്ളപ്പോൾ സുവർണ നിമിഷം' എന്ന അടിക്കുറിപ്പോടെ മൃദുല വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിന്റെ ചിത്രം പങ്കുവച്ചിരുന്നു. നടിയുടെ 35,000 രൂപയുടെ വിവാഹ സാരി നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ആറ് നെയ്ത്തുകാർ മൂന്നാഴ്ച കൊണ്ടാണ് സാരി തയ്യാറാക്കിയത്.
ഭാര്യ സീരിയലിലെ രോഹിണിയായി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി മൃദുല വിജയ്. മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന യുവകൃഷ്ണ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.