പാലക്കാട്: കറുകപുതൂരിൽ ലഹരിമരുന്നിന് അടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിലായെന്ന് സൂചന. ചാത്തന്നൂർ സ്വദേശി നൗഫൽ, മേഴത്തൂർ സ്വദേശി അഭിലാഷ് എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അഞ്ച് യുവാക്കളെ കേന്ദീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
പ്രതികളുടെ വലയിൽ വേറെ പെൺകുട്ടികൾ പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും. മകളെ മയക്കുമരുന്നിന് അടിമയാക്കി, ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കാണിച്ച് പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രിയ്ക്കും ഡി ജി പിയ്ക്കും പരാതി നൽകിയതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.