milma

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്‌ത് മിൽമ.

ലിറ്ററിന് അഞ്ച് രൂപ വരെ കൂട്ടണമെന്നാണ് മില്‍മയുടെ ആവശ്യം. പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകരെ സഹായിക്കാനാണെന്നാണ് മില്‍മയുടെ അവകാശവാദം.

കാലിത്തീറ്റയുടെ വില ക്രമാതീതമായി ഉയര്‍ന്നതോടെ ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ പാല്‍ വില വര്‍ദ്ധിപ്പിക്കുകയാണ് ഏകപോംവഴിയെന്ന് മില്‍മ സർക്കാരിനോട് പറഞ്ഞു. ക്ഷീരവികസനവകുപ്പും സര്‍ക്കാരും മില്‍മയും കൂടിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. നിലവില്‍ ലിറ്ററിന് അഞ്ച് രൂപ വരെ വര്‍ദ്ധിപ്പിക്കണമെന്നാണ് മില്‍മയുടെ ആവശ്യം. കഴിഞ്ഞയാഴ്‌ച അമൂലും പാല്‍ വില ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിപ്പിച്ചിരുന്നു

മില്‍മ പാല്‍ വില ഇപ്പോള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് വകുപ്പ് മന്ത്രിജെ ചിഞ്ചുറാണി പറഞ്ഞു. മില്‍മയുടെ ശുപാർശ സർക്കാരിന് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്.