bineesh-kodiyeri

ബം​ഗളൂരു: നിയമപ്രകാരമുള്ള ആദായ നികുതി താൻ കൃത്യമായി അടച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി. പിതാവിനെ ശുശ്രൂഷിക്കുന്നതിന്‍റെ ഭാഗമായി സമർപ്പിച്ച ജാമ്യ ഹർജി പരിഗണിക്കവെയാണ് ബിനീഷ് ഇക്കാര്യം കർണാടക ഹൈക്കോടതിയെ അറിയിച്ചത്.

വ്യാപാരം, ക്രിക്കറ്റ് ക്ലബ് നടത്തിപ്പ്, സിനിമ അഭിനയം എന്നിവ തന്‍റെ തൊഴിലാണ്. അതിൽ നിന്നു വന്ന പണമാണ് അക്കൗണ്ടിലെത്തിയത്. ഇതുമുഴുവന്‍ ബിനീഷിന്‍റെ വരുമാനമല്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാമ്യഹർജി പിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്‌ചത്തേക്ക് മാറ്റി. ഇത് പതിമൂന്നാം തവണയാണ് കേസ് ഹൈക്കോടതി പരിഗണിച്ചത്.

ഏഴ് വർഷത്തിനിടെ അഞ്ചര കോടിയോളം രൂപ ബിനീഷിന്‍റെ അക്കൗണ്ടിലെത്തിയെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ മൂന്നര കോടി രൂപയ്ക്ക് ആദായ നികുതി അടച്ചിട്ടില്ലെന്നും ഇ ഡി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.