pakal-pantham

വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ പകൽപ്പന്തം പ്രതിഷേധം.ഫോട്ടോ: സെബിൻ ജോർജ്

സംസ്ഥാനമൊട്ടാകെ യൂത്ത് കോൺഗ്രസ് ഇന്ന് നടത്തിയ പകൽപ്പന്തം പ്രതിഷേധം വേറിട്ട സമരമുറയായി. വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ കൊലപ്പെടുത്തിയ പ്രതിയെ ഡി വൈ എഫ് ഐ സംരക്ഷിക്കുന്നുവെന്നാരോപിച്ചായിരുന്നു സംസ്ഥാനത്തെ വിവിധയിടങ്ങിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.

pakal-pantham

വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ പകൽപ്പന്തം പ്രതിഷേധം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു

ഫോട്ടോ: സെബിൻ ജോർജ്

ഇന്ന് 14 ജില്ലാ കേന്ദ്രങ്ങളിൽ നടന്ന സമരം നാളെ 140 നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും നടക്കും. 12ന് 1000 കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.

pakal-pantham
പാലക്കാട് നടന്ന പകൽപന്തം സമരം. ഫോട്ടോ പി എസ് മനോജ്

​​​​വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായ കുട്ടിയുടെ വീട് ഇന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ സന്ദർശിച്ചു.