rahul

തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുത്ത പ്രതികളില്‍ ഒരാളായ രാഹുല്‍ കീഴടങ്ങി. എസ്‍ സി എസ്‍ ടി വകുപ്പിലെ ക്ലര്‍ക്കായ രാഹുലാണ് മ്യൂസിയം സ്റ്റേഷനില്‍ കീഴടങ്ങിയത്. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ.

മൂന്നുമാസമായി രാഹുല്‍ ഒളിവിലായിരുന്നു. രാഹുലും എസ്‍ സി പ്രമോട്ടർമാരായ രാഹുൽ രവി, വിശാഖ് സുധാകരൻ എന്നിവരും ചേർന്ന് 75 ലക്ഷത്തിലേറെ രൂപയാണ് മുക്കിയത്. രാഹുലിനൊപ്പമുളള മറ്റ് രണ്ട് പേരെയും ഇതുവരെയും കണ്ടെത്തിയിട്ടില്ല.