zika

തിരുവനന്തപുരം: കൊതുകുകളിൽ നിന്നും പടരുന്ന സിക്ക വൈറസ് കേരളത്തിൽ ആദ്യമായി കണ്ടെത്തി. തിരുവനന്തപുരം നഗരത്തിലാണ് രോഗം ബാധിച്ച 13 പേരെ കണ്ടെത്തിയത്. ഈ രോഗം ബാധിച്ചാൽ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാകില്ല. പനി, സന്ധിവേദന, മേലാകെ ചുവന്ന പാടുകൾ, കണ്ണുകളിൽ ചുവപ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പൂർണമായും വിശ്രമിക്കുന്നത് മാത്രമാണ് പ്രതിവിധി. രോഗബാധിതരിൽ കാണുന്ന വിഷമതകൾക്ക് മരുന്നുകളും നൽകും.

പകൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവയുടേതിന് സമാനമായ രോഗലക്ഷണമാണുള‌ളത്. ഗർഭിണികൾക്ക് രോഗം ബാധിച്ചാൽ കുഞ്ഞുങ്ങളുടെ തലയോട്ടിക്ക് വളർച്ചക്കുറവുണ്ടാകാൻ ഇടയുണ്ട്. ലൈംഗിക ബന്ധം വഴിയും രക്തദാനം വഴിയും രോഗം പടരാം.