kara

ലറിഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ കറയിൽ കൂട്ടിക്കൽ ജയചന്ദ്രൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇരുപത്തിമൂന്ന് മിനിട്ടിൽ പൂർത്തിയാകുന്ന ചിത്രം യൂ ട്യൂബിൽ റിലീസ് ചെയ്തത് പൃഥ്വിരാജാണ്. മോഹൻകുമാർ മുതിരയിൽ നിർമ്മിക്കുന്ന കറയിലേത് കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവാകുന്ന കഥാപാത്രമാണ്. മനുഷ്യൻ ഇരയായും വേട്ടക്കാരനായും മാറുന്ന കഥയാണ് കറ പറയുന്നത്. ഒരു കോഴിയാണ് മറ്റൊരു പ്രധാന കഥാപാത്രം. സൗണ്ട് ഡിസൈൻ : ശ്രീകാന്ത്, എഡിറ്റിംഗ്: ഷെവ്‌ലിൻ, കാമറ : ആശ്രിത്.