ആമസോണിൽ ജൂലായ് 25ന് റിലീസ്
ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാർത്തിക് രാമകൃഷ്ണൻ കേന്ദ്രകഥാപാത്രമാവുന്ന ബനേർഘട്ട മലയാളത്തിന് പുറമേ തമിഴിലും റിലീസ് ചെയ്യുന്നു. നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ഇൗ ത്രില്ലർ ആമസോൺ പ്രൈമിൽ ജൂലായ് 25ന് റിലീസാകും. വിനോദ്, അനൂപ്, സുനിൽ, അനൂപ് എ.എസ്, ആശ മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാംപ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പിറൈറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ബനേർഘട്ടയുടെ രചന നിർവഹിച്ചിരിക്കുന്നത് അർജുൻ പ്രഭാകരനും ഗോകുൽ രാമകൃഷ്ണനും ചേർന്നാണ്. ഒരു ഡ്രൈവർ അയാൾക്ക് പല സമയങ്ങളിൽ പല ആളുകളോടായി പറയേണ്ടിവരുന്ന കള്ളങ്ങൾ അയാളെ കൊണ്ടുചെന്നെത്തിക്കുന്ന പ്രതിസന്ധികളാണ് ബനേർഘട്ട പറയുന്നത്.