സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരെപ്പറ്റി വ്യാജ വാർത്തകൾ ചമയ്ക്കുന്നതിനും പ്രചരിക്കുന്നതിനും പലവട്ടം മലയാളികൾ സാക്ഷിയായിട്ടുണ്ട്. അടുത്തകാലത്ത് നടി പൗളി വത്സന്റെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റുകൾ പ്രചരിച്ചത് ഏറെ ചർച്ചയായിരുന്നു. സമാനമായ അനുഭവം തനിക്ക് നേരിട്ടിട്ടുണ്ടെന്നും അത് തനിക്ക് ലഭിക്കേണ്ടിയിരുന്ന പല അവസരങ്ങളും നഷ്ടപ്പെടുത്തിയെന്നും വ്യക്തമാക്കിയിരിക്കുകയാണ് സിനിമാതാരം ശാന്തകുമാരി.
ആരൊക്കെയോ താൻ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുകയാണെന്ന് ഒരു കിംവദന്തി പറഞ്ഞു പരത്തി. ഇതറിഞ്ഞ് പലരും തന്നെ കാണാൻ വന്നു. ഓപ്പറേഷൻ കഴിഞ്ഞെന്നു കരുതി പലരും സൂക്ഷിക്കണമെന്നും മരുന്ന് കഴിക്കണമെന്നും പറഞ്ഞു. തുറുപ്പ് ഗുലാൻ സിനിമയിൽ അഞ്ച് ദിവത്തെ ഷൂട്ടിനായി തന്നെ വിളിച്ചിരുന്നു. എന്നാൽ താൻ സർജറി കഴിഞ്ഞിരിക്കുന്നെന്നു കരുതി തനിക്ക് ഷൂട്ടിന് പോകാൻ വണ്ടി അയച്ചില്ല, മരുന്ന് കഴിച്ച് വിശ്രമിക്കാൻ അവർ പറഞ്ഞു. വിളിക്കുന്നവരൊക്കെ ഇങ്ങനെ പറയാൻ തുടങ്ങി. സിനിമയിലെ അവസരങ്ങൾ പലതും നഷ്ടപ്പെടാൻ തുടങ്ങിയെന്നും ശാന്തകുമാരി വ്യക്തമാക്കി.
അന്ന് പലരും തന്റെ സഹായത്തിനെത്തി. ചിലർ പെെസയായിട്ടൊക്കെ തന്ന് സഹായിച്ചു. ജഗതിച്ചേട്ടൻ സിദ്ധിക്ക് ലാൻ എന്നിവരൊക്ക സഹായിച്ചിട്ടുണ്ട്. മോഹൻ ലാൽ ആന്റണി പൊരുമ്പാവൂരിന്റെ കെെയിലൊക്കെ പെെസ കൊടുത്ത് വിട്ടിട്ടുണ്ട്. ഒരു അസുഖവുമില്ലാതെ എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞ് പരത്തിയത്. അഞ്ച് വർഷം ഞാൻ വളരെ കഷ്ടപ്പെട്ടു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല, ആരേയും ദ്രോഹിച്ചിട്ടില്ല, ആരുടെയെങ്കിലും കാര്യങ്ങൾ അറിയാമെങ്കിൽ തന്നെ ഒന്നും വിളിച്ച് പറഞ്ഞിട്ടില്ല, എന്നിട്ടും എന്തിന് ഇങ്ങനെ ചെയ്തു എന്നറിയില്ല. ഒരു പാട് വിഷമിച്ചു, കഷ്ടപ്പെട്ടുവെന്നും ശാന്തകുമാരി ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.